Vijay Babu:യുവനടിയെ പീഡിപ്പിച്ച കേസ്;നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ (Actor Vijay Babu)നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി. ദുബായില്‍ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്‌സ് വിമാന ടിക്കറ്റാണ് വിജയ് ബാബു റദ്ദാക്കിയത്. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ (High Court)ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മടക്കയാത്ര റദ്ദാക്കിയത്.

അതേസമയം കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്നായിരുന്നു മുമ്പ് അഭിഭാഷകന്‍ അറിയിച്ചിരുന്നത്. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസ് നീക്കം. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം 30 ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ മുമ്പ് അറിയിച്ചിരുന്നു. താന്‍ കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചിരുന്നു. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിമര്‍ശിച്ചു.

പരാതിക്കാരിയും വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള വിജയ് ബാബു, മെയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here