സംസ്ഥാനത്തുടനീളം ഇന്നും (Heavy Rain)കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ (Yellow Alert)യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് കാലവര്‍ഷം കൂടി സ്ഥിരീകരിച്ചതോടെ കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും തുടര്‍ച്ചയായ രണ്ട് ദിവസം രണ്ടര മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കണ്ടെത്തി. കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം ഇതാണ്. കാലവര്‍ഷം കേരളത്തിലെത്തിയെന്ന് ഇത് സ്ഥിരീകരിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയത്. കേരളത്തില്‍ മെയ് 27ന് കാലവര്‍ഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. അതേസമയം കേരളത്തില്‍ കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. ജൂണ്‍ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടല്‍.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയാണുള്ളത്. സംസ്ഥാനത്ത് മെയ് 28 മുതല്‍ ജൂണ്‍ 1വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.