(Idukki)ഇടുക്കി ശാന്തന്‍ പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിക്കെതിരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ 15 കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്.
അക്രമികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് പുറത്തുവരുന്ന വിവരം. മാതാപിതാക്കളോടൊപ്പം തോട്ടംതൊഴിലാളി മേഖലയില്‍ ജോലിക്കായി ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി. ശാന്തന്‍പാറ പൊലീസ് സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.