
(Thrikkakkara)തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി (Dr. Jo Joseph)ഡോ. ജോ ജോസഫ്. താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഡോ. ജോ ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു. തനിക്ക് ഒരു ടെന്‍ഷനും ഇല്ല. വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് തൃക്കാക്കരയിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
(Thrikkakkara)തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി സജീവമായി രംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പിനായി 239 പോളിംഗ് ബൂത്തുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പോളിംഗ് സാമഗ്രികളുടെ വിതരണം വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ തുടങ്ങും. തൃക്കാക്കര മണ്ഡലത്തില്‍ ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് ഉളളത്. വോട്ടര്‍മാരില്‍ 3633 പേര്‍ കന്നിവോട്ടര്‍മാരാണ്.
ബൂത്തുകളെല്ലാം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഒരുക്കുന്നത്. മണ്ഡലത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നു. തൃക്കാക്കരയില്‍ ഇത്തവണ അട്ടിമറി വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. അതുകൊണ്ടുതന്നെ അടിത്തട്ട് ഇളക്കിയുള്ള പ്രചാരണത്തിനാണ് ഇടതുപക്ഷം മുന്‍ഗണന നല്‍കിയത്. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച ശേഷമാണ് സിപിഐഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നത്. വിധിയെഴുത്തിനായി തൃക്കാക്കരയിലെ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here