PC George:പൊലീസ് ആവശ്യപ്പെടുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പി സി ജോര്‍ജ്;വിഷയത്തില്‍ നിയമോപദേശം തേടി പൊലീസ്

(P C George)പി സി ജോര്‍ജ് വിഷയത്തില്‍ നിയമോപദേശം തേടി (Police)പൊലീസ്. ഹാജരാകാന്‍ തയാറാണെന്ന് കാട്ടി പി സി ജോര്‍ജ് കത്ത് നല്‍കിയ സാഹചര്യത്തിലാണ് തുടര്‍ നടപടി എങ്ങനെ വേണമെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയത്. ഇന്നലെ രാത്രിയാണ് ഹാജരാകാന്‍ തയാറാണെന്ന് കാട്ടി പി സി ജോര്‍ജ് ഫോര്‍ട്ട് അസിറ്റന്റ് കമ്മീഷണര്‍ക്ക് ഇ-മെയിലായി കത്തയച്ചത്.

പി സി ജോര്‍ജിന് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്. പി സി ജോര്‍ജിന്റെ മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News