Kerala Schools:സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും(Kerala Schools). നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേര്‍ക്കാന്‍ മടിച്ചിരുന്ന പൊതുവിദ്യാലയങ്ങള്‍ ഈ നാട്ടിലുണ്ടായിരുന്നു. ഇനി ഇത് മുത്തശ്ശിക്കഥ പോലെ പുതിയ തലമുറയ്ക്ക് പറഞ്ഞ് കൊടുക്കാമെന്ന് മാത്രം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

40 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കിഫ്ബി 108 കോടി നല്‍കിയപ്പോള്‍ ബാക്കി 35 സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം.എല്‍.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ താക്കോല്‍ ദാനം ഇന്ന് ഉച്ചക്ക് മൂന്നരയ്ക്ക് വട്ടിയൂര്‍കാവ് ഗവണ്‍മെന്റ് വി എച്ച് എസ്സ എസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News