ഗുരുവായൂരിലെ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; പ്രതി പിടിയില്‍

ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയിലായി. പിടിയിലായത് ഇതര സംസ്ഥാന മോഷ്ടാവ്. കോട്ടപ്പടി കൊരഞ്ഞിയൂരില്‍ ബാലന്റെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് ഇയാള്‍ കവര്‍ന്നത്.

പിടിയിലായത് തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.

Nepal Plane Crash:നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി; വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

(Nepal)നേപ്പാളില്‍ ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ കാണാതായ (Plane)വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സൈന്യമാണ് വിമാനം തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. നേപ്പാളിലെ പര്‍വത മേഖലയിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വിമാനം അപ്രത്യക്ഷമായതിനു പിന്നാലെ തെരച്ചിലിനു പോയ ഹെലികോപ്റ്റര്‍ മോശമായ കാലാവസ്ഥ കാരണം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങിയിരുന്നു. ഇന്നലെ രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറന്ന താര എയര്‍ വിമാനമാണ് 15 മിനിറ്റുകള്‍ക്ക് ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

സനോസര്‍ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അല്‍പ്പം മുമ്പാണ് രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഈ സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തേക്ക് എത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News