Qatar World Cup: ഖത്തര്‍ ലോകകപ്പ് പ്രചാരണത്തിന് സ്റ്റൈല്‍ കൂട്ടാന്‍ മലയാളി പെണ്‍കുട്ടിയുടെ ഫ്രീ സ്‌റ്റൈല്‍ വീഡിയോ

ഇത്തവണത്തെ ഖത്തര്‍ ലോകകപ്പിന്റെ(Qatar World Cup) പ്രചാരണത്തിന് മലയാളി പെണ്‍കുട്ടിയുടെ വീഡിയോയും. ഹാദിയ ഹഖീമിന്റെ ഫ്രീസ്‌റ്റൈല്‍ വീഡിയോയാണ്(Freestyle video) ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം(Instagram) പേജില്‍ അപ്‌ലോഡ് ചെയ്തത്. ഫ്രീ സ്‌റ്റൈലിങ് ത്രൂ ഖത്തര്‍ എന്ന തലക്കെട്ടോടെയാണ് ഹാദിയയുടെ ഫ്രീ സ്‌റ്റൈല്‍ വീഡിയോ സുപ്രീംകമ്മിറ്റി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തത്.

നേരത്തേ ഇന്‍ഫ്‌ലുവന്‍സര്‍ കപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹാദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മലപ്പുറം മമ്പാട് എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹാദിയ കോഴിക്കോട് മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയാണ്. ഖത്തറിന്‍ നടന്ന ഇന്‍ഫ്‌ലുവന്‍സര്‍ കപ്പില്‍ ഹാദിയയുടെ പ്രകടനം കണ്ട ഫുട്‌ബോള്‍ ഇതിഹാസം കഫുവും ടിം കാഹിലുമൊക്കെ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തണമെന്നാണ് ഹാദിയയുടെ ആഗ്രഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News