രാജ്യസഭാ സീറ്റ്; രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ തമ്മിലടി|Rajasthan Congress

(Rajyasabha Seat)രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ തമ്മിലടി. നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാജസ്ഥാനിലെ ഒരു വിഭാഗം (Congress Leaders)കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. രാജസ്ഥാനില്‍ നിന്നുള്ള നേതാക്കള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍ണമെന്നാണ് നേതാക്കളുടെ ആവശ്യം. നിലവില്‍ 3 സീറ്റുകളും രാജസ്ഥാനില്‍ നിന്നുള്ളവര്‍ക്കല്ല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചാണ് തര്‍ക്കം രൂക്ഷമായത്. ഇത് അടുത്ത തെരഞ്ഞെടുപ്പിനെയും സാരമായി ബാധിക്കുമെന്നാണ് രാജസ്ഥാനിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.

മുകുള്‍ വാസ്‌നിക്, രന്‍ഡീപ് സിങ് സുര്‍ജവാല, പ്രമോദ് തിവാരി എന്നിവര്‍ക്കാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന് നേതൃത്വത്തിന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക, മധ്യ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 10 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തിരുത്തല്‍ വാദി നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്നികിന് അവസരം ലഭിച്ചപ്പോള്‍ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരെ ഹൈക്കമാന്‍ഡ് ഒഴിവാക്കിയിരുന്നു. ജി 23 നേതാക്കളെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടയിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള 3 സീറ്റുകളും രാജസ്ഥാനിലെ തന്നെ നേതാക്കള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഹൈക്കമാന്‍ഡ് തീരുമാനം പുനഃപരിശോധിക്കണമെന്നും ഇവരെ മാറ്റിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നുമാണ് രാജസ്ഥാനില്‍ നിന്നുള്ള നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി തര്‍ക്കം തുടരുന്നതിനാല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News