Thrikkakara: തൃക്കാക്കരയില്‍ വോട്ടു ചെയ്യാന്‍ റെഡിയായി 108 വയസ്സുള്ള ആസിയുമ്മ

വോട്ടിന്റെ കാര്യത്തില്‍ തൃക്കാക്കരയിലെ(Thrikkakara) ഓരോ വ്യക്തിക്കും വ്യക്തമായ നിലപാടുണ്ട്. മണ്ഡലത്തിലെ ഏറ്റവും പ്രായമുള്ള വോട്ടറാണ് ആസിയുമ്മ. ആ ഉമ്മയ്ക്കുമുണ്ട് തെരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട്.

തൃക്കാക്കര മണ്ഡലത്തിലെ കുന്നുംപുറത്തുള്ള കുന്നുംപുറത്ത് ഹൗസിലിരിക്കുന്ന ആള്‍ മണ്ഡലത്തിലെ ഒരു വിഐപി ആണ് കേട്ടോ . എങ്ങനെ എന്ന് ആകും അല്ലേ. മണ്ഡലത്തിലെ ഏറ്റവും മുതിര്‍ന്ന വോട്ടര്‍ എന്ന പ്രത്യേകതയാണ് ആസിയുമ്മ എന്ന ഈ 108 കാരിയുടെ പ്രത്യേകത. കേരള രൂപീകരണത്തിന് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പില്‍ പോലും ആസിയുമ്മ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നിട്ടില്ല.

ഇത്തവണ തൃക്കാക്കരയില്‍ ആര് ജയിക്കുമെന്ന് ചോദിച്ചാല്‍ അതിനു കൃത്യമായ മറുപടിയുണ്ട് ഉമ്മയുടെ പക്കല്‍. ഇത്തവണ ഉറപ്പായും ഡോക്ടര്‍ ജയിക്കുമെന്നാണ് ആസിയുമ്മ പറയുന്നത്. വോട്ട് ചോദിച്ച് ആര് വന്നാലും അവരോട് മുഷിയാതെ സംസാരിക്കും ഉമ്മ . പക്ഷേ സ്വന്തം കാഴ്ചപ്പാടിലും നിലപാടിലും വെള്ളം ചേര്‍ക്കാനും ആസിയുമ്മ തയ്യാറല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here