Pinarayi Vijayan: തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കും; മുഖ്യമന്ത്രി

തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayai vijayan). തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ 6 വര്‍ഷങ്ങളായി എല്‍.ഡി.എഫ്(LDF) സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ആ പ്രദേശങ്ങളിലെ സാമൂഹിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. അക്കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ്(Facebook) ഇക്കാര്യം പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ 6 വര്‍ഷങ്ങളായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ആ പ്രദേശങ്ങളിലെ സാമൂഹിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. അക്കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കുകയാണ്.

തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. ഇതില്‍പ്പെട്ട 20 വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 18.48 കോടി രൂപ ചിലവിലാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 37 സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം അവസാന ഘട്ടങ്ങളിലാണ്. സമയബന്ധിതമായി അവയും പൂര്‍ത്തീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News