തൃക്കാക്കരയിലെ വികസനത്തിന് ഇടതുപക്ഷം വിജയിക്കണം: ഇ പി ജയരാജന്‍|E P Jayarajan

തൃക്കാക്കരയിലെ വികസനത്തിന് എല്‍ഡിഎഫ് വിജയിക്കണമെന്ന് ഇ പി ജയരാജന്‍. തൃക്കാക്കരയിലെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ യുഡിഎഫിന് ധൈര്യമില്ല. യുഡിഎഫ് എല്ലാവരെയും തെറിവിളിക്കുകയാണ്. മുഖ്യമന്ത്രിയെ പോലും തെറി വിളിക്കുന്ന അവസ്ഥയുണ്ടായി.
തൃക്കാക്കര മണ്ഡലത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കണമെന്നും അതിനായി ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ വികസനമില്ലാതായിട്ട് 30 വര്‍ഷം ആയിരിക്കുകയാണ്. യുഡിഎഫ് ജോ ജോസഫിനും കുടുംബത്തിനും എതിരായി നടത്തിയ അശ്ലീല പ്രചാരണം ആസൂത്രിതമാണ്. ഇതുമായി സംബന്ധിച്ച പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം മ്ലേച്ചമാണെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. അതേസമയം ഇടതുപക്ഷം തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ 99 സീറ്റ് നൂറാകുമെന്നും വരും സമയത്ത് അതില്‍ കൂടാനും സാധ്യതയുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News