Balussery: കോഴിക്കോട് ബാലുശേരി ഗേള്‍സ് സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍(Gender Neutral Uniform) മാതൃക തീര്‍ത്ത കോഴിക്കോട് ബാലുശ്ശേരി ഗേള്‍സ് സ്‌കൂളില്‍(Balussery Girls School) ഇനി മുതല്‍ ആണ്‍കുട്ടികളും പഠനത്തിനെത്തും. നീണ്ട നാല്പ്പത് വര്‍ഷക്കാലം പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ബാലുശ്ശേരി ഗേള്‍സ് സ്‌കൂളില്‍ ഈ വര്‍ഷം മുതലാണ് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ലിംഗസമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി അഡ്മിഷന്‍ അനുവദിച്ചത്.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ കേരളത്തിന് മാതൃക തീര്‍ത്ത സ്‌കൂളുകളിലൊന്നാണ് കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. എന്നാല്‍ യൂണിഫോമില്‍ മാത്രമല്ല ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലും ലിംഗസമത്വം ഉറപ്പ് വരുത്തുകയാണ് ഈ ഗേള്‍സ് സ്‌കൂള്‍. നീണ്ട 40 വര്‍ഷക്കാലം പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഇവിടെ ഈ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികളും പഠനത്തിനെത്തും.

ലിംഗ സമത്വത്തിന്റെ മാതൃക ഉയര്‍ത്തി പിടിക്കാന്‍ സ്‌കൂളിന് സാധിച്ച സന്തോഷം വിദ്യാര്‍ത്ഥികളും പങ്കുവച്ചു. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ലിംഗസമത്വം ഉറപ്പുവരുത്തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്ക്കൂടി പ്രവേശനം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News