Wayanad:വയനാട്ടില്‍ മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി

മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി. വയനാട് പനമരം സ്വദേശിനി സന്ധ്യയാണ് അതിക്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അരികില്‍ വന്നിരുന്ന മദ്യപന്‍ തുടര്‍ച്ചയായി സന്ധ്യയെ ശല്യപ്പെടുത്തുകയായിരുന്നു.

കണ്ടക്ടറോട് പരാതി പറഞ്ഞതോടെ ബസില്‍ നിന്നിറങ്ങിയ ഇയാള്‍ അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് സന്ധ്യ കായികമായി ഇയാളെ നേരിട്ടത്. സംഭവത്തില്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് സന്ധ്യ.

ഗുരുവായൂരിലെ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; പ്രതി പിടിയില്‍

ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയിലായി. പിടിയിലായത് ഇതര സംസ്ഥാന മോഷ്ടാവ്. കോട്ടപ്പടി കൊരഞ്ഞിയൂരില്‍ ബാലന്റെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് ഇയാള്‍ കവര്‍ന്നത്.

പിടിയിലായത് തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here