
ചേന്ദമംഗലം കൈത്തറി ഉപയോഗിച്ച് ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കൃതി’ എന്ന പുതിയ ബ്രാന്റിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ റാമ്പ് വാക്ക് മോഡലായി മന്ത്രി പി രാജീവ്(P Rajeev). പരിപാടിക്ക് ചെല്ലുമ്പോള്‍ താന്‍ ധരിച്ചത് ‘ചേന്ദാലൂം’ എന്ന ബ്രാന്‍ഡ് ഷര്‍ട്ടാണ്. വിവിധ കളറുകളിലുള്ള, കൈത്തറിയില്‍ നെയ്‌തെടുത്ത 100% കോട്ടന്‍ നൂലാണ് ഇതിന്റെ ഉല്‍പ്പാദനത്തിന് ഉപയോഗിച്ചത്. ഇക്കാര്യം ഞാന്‍ വിശദീകരിച്ചപ്പോള്‍ ഈ ബ്രാന്‍ഡിന്റെ പ്രചാരണത്തിനായി റാമ്പിലൂടെ ഒന്ന് നടക്കാമോ എന്നായി ആങ്കര്‍. നമ്മുടെ നെയ്ത്തുകാര്‍ക്കും കൈത്തറിക്കുമായി റാമ്പിലൂടെ നടന്നു, മന്ത്രി പറഞ്ഞു.
ഏവരും എല്ലാ ബുധനാഴ്ചയും കൈത്തറിയോ ഖാദിയോ ധരിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് മന്ത്രി ഫാഷന്‍ റാമ്പില്‍ നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here