Parassala: പാറശാലയില്‍ കാലിത്തീറ്റ കയറ്റി വന്ന ലോറി തല കീഴായി മറിഞ്ഞു

തിരുവനന്തപുരം പാറശാലയില്‍(Parassala)  കാലിത്തീറ്റ കയറ്റി വന്ന ലോറി തല കീഴായി മറിഞ്ഞു. റോഡില്‍ നിന്നും കാലിത്തീറ്റ കയറ്റി കേരളത്തിലേക്ക് വന്ന ലോറിയാണ് കാരാളി വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ച് മറിയുകയിരുന്നു.

രാവിലെ 3.30ഓടെ ആയിരുന്നു സംഭവം. റോഡില്‍ തിരക്കില്ലാത്തസമയം ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ഡ്രൈവര്‍ തിരുമൂര്‍ത്തിക്ക് സാരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സഹ ഡ്രൈവര്‍ ശേഖറിന് കാര്യമായ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News