V Sivankutty: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക്(PSC) വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). എന്നാല്‍, മാനേജ്‌മെന്റ് സാമൂഹികനീതി ഉറപ്പുവരുത്തണമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Pinarayi Vijayan: തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കും; മുഖ്യമന്ത്രി

തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayai vijayan). തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ 6 വര്‍ഷങ്ങളായി എല്‍.ഡി.എഫ്(LDF) സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ആ പ്രദേശങ്ങളിലെ സാമൂഹിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. അക്കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ്(Facebook) ഇക്കാര്യം പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here