Jammu Kashmir:ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുന്ദി പോര ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ കയ്യില്‍ നിന്നും രണ്ട് എ കെ റൈഫിളുകള്‍ കണ്ടെടുത്തതായും കാശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് പുല്‍വാമയിലെ ഗുന്ദി പോരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഉണ്ടെന്ന് വിവരം ലഭിച്ചതായും വിജയ് കുമാര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.

ജമ്മു കാശ്മീരില്‍ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളില്‍ കഴിഞ്ഞ ദിവസം നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.അവന്തിപ്പൊരയില്‍ ടെലിവിഷന്‍ താരം അമ്രീന്‍ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
രണ്ടിടങ്ങളിലും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണ്. ജമ്മു കാശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സൈന്യം 10 ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ ഏഴ് ഭീകരര്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളും മൂന്ന് പേര്‍ ജെയ്‌ഷെ ഇ മൊഹമ്മദിലെ അംഗങ്ങളുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News