
എല്ലാ സ്ത്രീകളും ഒരുപോലെ പേടിക്കുകയും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്ന സമയമാണ് ആര്‍ത്തവകാലം. ആര്‍ത്തവ കാലത്ത് സ്ത്രീകളെ കൂട്ടുപിടിക്കുന്നത് കഠിനമായ വേദനയാണ്. തലവേദനയും വയറുവേദനയുമായി സ്ത്രീകള്‍ വല്ലാതെ ക്ഷീണിതരാകുന്ന കാലമാണ് മാസമുറയിലെ ആ നാളുകള്‍.
പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ ആര്‍ത്തവ വേദനയെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് ആയുര്‍വ്വേദ ഡോക്ടര്‍മാരും നാട്ടുവൈദ്യന്‍മാരും പറയുന്നു. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികള്‍ വഴി വേദനയെ മാറ്റാമെന്നും ഇവര്‍ വ്യക്തമാക്കുകയാണ്.
തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും. അതുപോലെ ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്.
ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവത്തിന് മുമ്പ് പപ്പായ കൂടുതലായി കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ത്തവ കാലത്തെ അമിത രക്തമൊഴുക്ക് ശരിയായ രീതിയിലാവാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നതും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതൊക്കെ ആര്‍ത്തവവേദനയില്‍ നിന്ന് സ്ത്രീകള്‍ക്ക് മുക്തി കിട്ടാന്‍ സഹായകരമാകുമെന്നും ആയ്യുര്‍വ്വേദ ഡോക്ടര്‍മാരും പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here