Thrikkakara: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തൃക്കാക്കര

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തൃക്കാക്കര(Thrikkakara) മണ്ഡലം. 1,96,805 വോട്ടര്‍മാര്‍ തൃക്കാക്കരയുടെ ഭാവി നിര്‍ണ്ണയിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

രാവിലെ 8 മണി മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ബൂത്ത് അടിസ്ഥാനത്തില്‍ സമയക്രമം പാലിച്ചായിരുന്നു വിതരണം. 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികള്‍ക്ക് പുറമെ തിരഞ്ഞെടുപ്പിനാവശ്യമായ 21 സ്റ്റേഷനറി സാധനങ്ങളും കൈമാറി. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ബൂത്തുകളിലെത്തി. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

ആകെയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്സിലറി ബൂത്തുകളാണ്. പ്രശ്‌നബൂത്തോ പ്രശ്‌നസാധ്യതാ ബൂത്തോ ഇല്ല. അഞ്ച് മാതൃകാ പോളിങ്ങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പൂര്‍ണ്ണമായും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു വനിത പോളിങ് സ്റ്റേഷനുമുണ്ട്. സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസുകാരെ വിന്യസിക്കും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പോലീസും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനികളും സജ്ജരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News