Amrutha Suresh: ‘എന്റേത്’…. ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്. ”ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്” എന്നാണ് ഇരുവരുടെയും ചിത്രത്തിന് അമൃത നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും സ്‌നേഹമറിയിച്ചിട്ടുണ്ട്.

‘സോഷ്യല്‍ മീഡിയ ജീവിതത്തിന് അപ്പുറം ചില സത്യങ്ങളുണ്ട്. നമ്മള്‍- നമ്മളെല്ലാം സാധാരണ മനുഷ്യരാണ്, നമ്മള്‍ ജീവിക്കുന്നു, സ്‌നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു…

ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍, ഞാനൊരു സഹോദരനെ കണ്ടെത്തി. മാന്ത്രിക സംഗീതം നല്‍കുന്നവന്‍, എന്റെ സഹോദരിയ്ക്ക് പുഞ്ചിരി സമ്മാനിക്കുന്നവന്‍, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നവന്‍, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നവന്‍…, ജന്മദിനാശംസകള്‍ സഹോദരാ. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ,” അഭിരാമി കുറിക്കുന്നു.

”നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ആര്‍ക്കുമറിയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാന്‍ അനുവദിക്കാം. സ്‌നേഹിക്കാം. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം. ഏറ്റവും പ്രധാനമായി, നമുക്ക് മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാം. സ്‌നേഹിക്കട്ടെ, വിധിക്കാതിരക്കാം. മറ്റുള്ളവരുടെ പുഞ്ചിരിയ്ക്ക് ഒപ്പം പുഞ്ചിരിക്കാന്‍ നമുക്ക് പഠിക്കാം, സുന്ദരമായ മനസ്സോടെ.. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളെ കുറിച്ച് കഥകളുണ്ടാക്കരുത്,” അഭിരാമി കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തിടെയാണ് ഗായിക അമൃത സുരേഷും ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അമൃതയെ ചേര്‍ത്തു പിടിച്ചുകൊണ്ടു നില്‍ക്കുന്ന ഗോപി സുന്ദറിന്റെ സെല്‍ഫിയാണ് രണ്ടു ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്ന ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ”പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” – എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News