Kairali News Exclusive: തിരുവനന്തപുരം RDO കോടതിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും കാണാതെ പോയി

തിരുവനന്തപുരം RDO കോടതിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും കാണാതെ പോയി, 99 പവനോളം സ്വര്‍ണ്ണവും, പണവും കാണാനില്ലെന്ന് പ്രാഥമിക നിഗമനം. അപകടങ്ങളില്‍ പെട്ട് മരണപ്പെട്ടവരുടെ സ്വര്‍ണ്ണത്തില്‍ ആണ് കുറവ് വന്നിരിക്കുന്നത്. തിരുവനന്തപുരം RDO യുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 99 പവന്‍ സ്വര്‍ണ്ണവും, രണ്ട് ലക്ഷം രൂപയുമാണ് കാണാതായിരിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ, കൊലപാതകം തുടങ്ങിയ കേസുകളില്‍ മരണപ്പെട്ടവര്‍ മരണ സമയത്ത് ധരിച്ചിരുന്ന ആഭരണങ്ങളും, പണവും ആണ് കാണാതായത്. പൊലീസ് പിടിച്ചെടുക്കുന്ന ഇത്തരം സ്വര്‍ണ്ണവും പണവും RDO യുടെ അധീനതയിലുള്ള ചെസ്റ്റ് ലോക്കറിലാണ് സൂക്ഷിക്കുക. കേസ് തീരുന്ന മുറയ്ക്ക് ഇവരുടെ ബന്ധുക്കള്‍ അവകാശപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്വര്‍ണ്ണവും, പണവും വിട്ട് നല്‍കുകയാണ് പതിവ്. 2011-ല്‍ മരണപ്പെട്ട മുരുക്കുംപുഴ സ്വദേശിനിയുടെ ബന്ധുക്കള്‍ സ്വര്‍ണ്ണത്തിനായി സമീപിച്ചപ്പോള്‍ ആണ് സ്വര്‍ണ്ണത്തില്‍ കുറവ് വന്നതായി കണ്ടത്. 18 പവന്‍ സ്വര്‍ണ്ണം ആയിരുന്നു ഇവര്‍ക്ക് ലഭിക്കേണ്ടത് , സ്വര്‍ണ്ണം കാണാതായതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ സ്വര്‍ണ്ണവും പണവും നഷ്ടമായതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് സബ്് കളക്ടര്‍ മാധവികുട്ടി പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. RDO യുടെ പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു, ഉദ്യോഗസ്ഥരുടെ മൊഴി എടുത്ത ശേഷം FIR രജിസ്ട്രര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News