പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജി മൂസവാലയുടെ കൊലപാതകം അന്വേഷിക്കും. സംഭവത്തില്‍ എന്‍ഐഎ, സിബിഐ അന്വേഷിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യമെങ്കില്‍ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഇന്നലെ പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വെച്ചായിരുന്നു കൊലപാതകം. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് മൂസവാലയ്ക്ക് നേരെ ആക്രമണം. ആക്രമികള്‍ കാറിന് നേരെ മുപ്പത് റൗണ്ടാണ് വെടിവെച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മൂസവാല ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 28 കാരനായ മൂസവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെയും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.