Vaashi : ‘ഇനി ഈ കേസ് നീ ജയിക്കുന്നതൊന്ന് കാണണം’; വാശിയുടെ ടീസര്‍ പുറത്ത്

ടൊവിനോ തോമസിനെയും ( Tovino Thomas) കീര്‍ത്തി സുരേഷിനെയും (Keerthy Suresh)  പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ‘വാശി’യുടെ ടീസര്‍ എത്തി. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണുവിന്റെതാണ്. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ടൊവിനോയും കീര്‍ത്തിയും വക്കീല്‍ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ക്യാമറ.

നായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമാതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News