സിവില്‍ സര്‍വീസ്: ശ്രുതി ശര്‍മയ്ക്ക് ഒന്നാം റാങ്ക്; ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 4 റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ്. ആദ്യ നൂറില്‍ ഒന്‍പതു മലയാളികളുമുണ്ട്.

മൊത്തം 685 ഉദ്യോഗാര്‍ഥികള്‍ക്കു യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചു. 21-ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25-ാം റാങ്ക് ലഭിച്ചു. വി. അവിനാശ്-31, ജാസ്മിന്‍- 36 റാങ്കുകള്‍ നേടി.

പ്രധാന റാങ്കുകള്‍ നേടിയ മറ്റു മലയാളികള്‍- ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു-76.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here