പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍ക്കെതിരെ പുതിയ കേസ്. പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തില്‍ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ചതിനാണ് പുതിയ കേസ്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് ആണ് സ്വമേധയാ കേസ് എടുത്തു. പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജി പി.എസ്.ശ്രീധരന്‍ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചിരുന്നു. ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് എസ് പി ഓഫിസ് മാര്‍ച്ചിനിടെയായിയുന്നു അധിക്ഷേപം.
കോടതി യഹിയ തങ്ങളെ റിമാന്‍ഡ് ചെയ്തിരിക്കുയാണ്. പൊലീസ് യഹിയയെ കസ്റ്റഡിയില്‍ വാങ്ങും. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശി ആയതിനാല്‍ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശിച്ചു. സംഘടകര്‍ക്കാണ് ഉത്തരവാദിത്തം. റാലികളില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.