Vishu Bumper: ആ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി; വിഷു ബമ്പർ തമിഴ്‌നാട് സ്വദേശിയ്ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ(Vishu Bumper) ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഡോക്ടറിനും ബന്ധുവിനും ആണ് വിഷു ബമ്പറടിച്ചത്. കന്യാകുമാരി മണവാള കുറിശി സ്വദേശികളായ ഡോ. എം.പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവര്‍ക്കാണ് ഭാഗ്യ സമ്മാനം കിട്ടിയത്.

ബന്ധുവിനെ കൂട്ടാൻ തിരുവനന്തപുരം വിമാന താവളത്തിൽ എത്തിയപ്പോൾ ആണ് ഇവർ ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല.

ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. മേയ് 22നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here