Azhiyur: അഴിയൂരിലെ റിസ്വാനയുടെ മരണം; ഭര്‍തൃപിതാവ് പിടിയില്‍

അഴിയൂര്‍(Azhiyur) ആസ്യ റോഡിലെ റിസ്വാനയുടെ മരണവുമായി(Riswana death) ബന്ധപ്പെട്ട് ഭര്‍തൃപിതാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ കൈനാട്ടിയിലെ കക്കാട്ട് അഹമ്മദിനെയാണ് (60) ഡിവൈഎസ്പി ആര്‍.ഹരിദാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതിചേര്‍ത്ത് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

മേയ് ആദ്യവാരമാണ് റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ റിസ്വാനയുടെ വീട്ടില്‍ അറിയിച്ചിരുന്നത്. മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News