Sasi Tharoor: പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി അനിവാര്യം: ശശി തരൂര്‍

പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി അനിവാര്യമെന്ന് ശശി തരൂര്‍(Sasi Tharoor). അല്ലാതെ കോണ്‍ഗ്രസിന്റെ(Congress) തിരിച്ചുവരവ് എളുപ്പമല്ലെന്നും കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം. അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള മാറ്റങ്ങള്‍ ഇനിയും അനിവാര്യമാണെന്നാണ് ജി 23 നേതാവും എംപിയുമായ ശശി തരൂരിന്റെ പക്ഷം. അല്ലാത്ത പക്ഷം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ബുദ്ധിമുട്ടും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് എളുപ്പമാകില്ല. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് എല്ലാ സാധാരണക്കാരും കൊതിക്കുന്നുണ്ടെന്നും ശശി തരൂര്‍ വിശദീകരിച്ചു. അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

മോദിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുന്നത് പോലെ പെട്രോളിന്റെയും ഭക്ഷ്യ സാധനങ്ങളുടെയും വില ദിവസവും കൂടിവരികയാണ്. രാജ്യത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് നടത്താനുണ്ട്. കോണ്‍ഗ്രസിന്റെ ഉദയ്പൂര്‍ സമ്മേളനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും നേതൃത്വത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമെന്നും ശശി തരൂര്‍ ശുഭാപ്തി പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News