വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ മാറി:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

വികസനത്തിന് തുരങ്കം വയ്ക്കുന്ന വിഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ മാറിയെന്ന ആക്ഷേപമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). ഇത്തരത്തില്‍ വികസനത്തിനെ പിന്നോട്ട് വലിയ്ക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ നില്‍ക്കാമോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കുകയാണ് വേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ചാലക്കുടിയിലെ പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ സ്മൃതി സംഗമവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കെ കെ ചന്ദ്രസേനന്‍ പുരസ്‌ക്കാരം മുന്‍ എം.എല്‍.എ ബി.ഡി ദേവസിക്ക് ജോണ്‍ ബ്രിട്ടാസ് എം.പി നല്‍കി

വികസനത്തിന് തുരങ്കം വെയ്ക്കുന്നവര്‍ക്കൊപ്പമല്ല മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കേണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി വ്യക്തമാക്കിയത്. ഇന്ന് മാധ്യമ പ്രവര്‍ത്തനത്തിന് സംഭവിച്ച ദുരന്തത്തിന് കാരണം അരാഷ്ട്രീയ വാദികളാണ്. ഇത്തരം ആളുകള്‍ എളുപ്പത്തില്‍ പ്രലോഭനത്തിന് വഴങ്ങുന്നു. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് പ്രാദേശിക പത്രപ്രവര്‍ത്തകരെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടിയില്‍ പ്രാദേശിക മാധ്യമ കൂട്ടായ്മയായ ക്ലബിന്റെ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസല്‍മാനും ഹിന്ദുക്കളും തമ്മില്‍ തല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു. പള്ളികള്‍ക്കുള്ളില്‍ വിഗ്രഹങ്ങള്‍ പരിശോധിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി പ്രസ് ക്ലബ് സംഘടിപ്പിച്ച സ്മൃതി സംഗമത്തോടൊപ്പം മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കെ.കെ ചന്ദ്രസേനന്‍ പുരസ്‌ക്കാരം മുന്‍ എം.എല്‍.എ ബി.ഡി ദേവസിക്കും മറ്റ് മാധ്യമ പുരസ്‌ക്കാരങ്ങളും ജോണ്‍ ബ്രിട്ടാസ് എം.പി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News