കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച.ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു.മാസ്‌ക്കും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവാണ് 5000 രൂപ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച രാത്രി 10.50നും 11.10 നും ഇടയിലാണ് സംഭവം.കൊച്ചി ബാനര്‍ജി റോഡില്‍ , ടൗണ്‍ ഹാളിനു സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ പമ്പിലാണ് കവര്‍ച്ച നടന്നത്.ഹെല്‍മറ്റും മാസ്‌ക്കും ധരിച്ചെത്തിയ യുവാവ് രാത്രി പത്തേകാലോടെ പെട്രോള്‍ പമ്പിലെത്തിയ ശേഷം ഓയില്‍ വാങ്ങാനെന്ന വ്യാജേന ജീവനക്കാരനെ സമീപിച്ചു. ഓയില്‍ ഇല്ലെന്നറിയിച്ചതോടെ മടങ്ങിപ്പോയ യുവാവ് 10.50 ഓടെ വീണ്ടും ഇവിടെ എത്തുകയായിരുന്നു.
മറ്റ് ജീവനക്കാരെല്ലാം പോയി എന്നുറപ്പു വരുത്തിയ ശേഷം ഇയാള്‍ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍ ഇരിക്കുന്ന ക്യാബിനകത്തേയ്ക്ക് കയറുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ യുവാവിന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അയ്യായിരത്തോളം രൂപ കവര്‍ന്ന ശേഷം കടന്നു കളയുകയായിരുന്നു.പമ്പ് ജീവനക്കാരന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇന്നലെത്തന്നെ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.