Katherine Brunt, Natalie Sciver: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിന്‍ ബ്രണ്ടും നതാലി സിവറും വിവാഹിതരായി

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിന്‍ ബ്രണ്ടും(Katherine Brunt) നതാലി സിവറും(Natalie Sciver) വിവാഹിതരായി. മെയ് 29 ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കമന്റേറ്ററും മുന്‍ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹ തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലണ്ടിനായി ഒട്ടേറെ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളാണ് ബ്രണ്ടും സിവറും. 36കാരിയായ ബ്രണ്ട് പേസ് ബൗളറാണ്. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി-20കളും താരം കളിച്ചു. യഥാക്രമം 51, 167, 98 വിക്കറ്റുകളും താരം നേടി. 29കാരിയായ സിവര്‍ ഓള്‍റൗണ്ടറാണ്. ദേശീയ ജഴ്‌സിയില്‍ 7 ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി-20കളും കളിച്ച സിവര്‍ യഥാക്രമം 343, 2711, 1720 റണ്‍സ് ആണ് നേടിയിരിക്കുന്നത്. യഥാക്രമം 9, 59, 72 വിക്കറ്റുകളും താരത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here