Kolkata: രണ്ടാഴ്ചയ്ക്കിടെ കൊല്‍ക്കത്തയില്‍ നാലാമത്തെ മോഡലും മരിച്ച നിലയില്‍

കൊല്‍ക്കത്തയില്‍(Kolkata) മോഡല്‍ വീട്ടില്‍ മരിച്ച നിലയില്‍(model death). രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലാണ് കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പതിനെട്ട്കാരിയായ സരസ്വതി ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കസ്ബ പ്രദേശത്ത് ബേഡിയാ ഡാംഗയിലെ വീട്ടിലാണ് മോഡലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ദുപ്പട്ടയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ചെറിയ സംരംഭങ്ങളില്‍ മോഡലായി ജോലി ചെയ്തിരുന്ന സരസ്വതിയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവം ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും മറ്റ് സാധ്യതകള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട്. സരസ്വതിയുടെ മുത്തശിയാണ് ആദ്യം മൃതദേഹം കണ്ടത്. പച്ചക്കറികള്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് കയര്‍ മുറിച്ച് സരസ്വതിയെ താഴെ ഇറക്കിയ ശേഷം അവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോഡല്‍ മഞ്ജുഷ നിയോഗി, ബിദിഷ ഡേ. മജൂംദാര്‍, പല്ലവി ഡേ എന്നിങ്ങനെ അടുത്തിടെ കൊല്‍ക്കത്തയില്‍ മരിച്ച മോഡലുകളുടെ മരണുവുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News