ചായയ്ക്ക് കിടിലന്‍ ഗ്രീന്‍പീസ് വട ട്രൈ ചെയ്താലോ?

പ്രോട്ടീന്റെ മികച്ച ഉറവിടമായ ​ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ, ഫൈബർ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.

സാധാരണ നമ്മൾ തയാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഗ്രീന്‍പീസ് കൊണ്ട് രുചികരമായ വട തയായ്യാറാക്കിയാലോ? ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് വട തയാറാക്കേണ്ടത്.

വേണ്ട ചേരുവകൾ

ഗ്രീൻ പീസ് കാൽ കിലോ
ഇഞ്ചി 2 സ്പൂൺ
കറിവേപ്പില ഒരു തണ്ട്
പച്ചമുളക് 4 എണ്ണം
ജീരകം ഒരു സ്പൂൺ
കടല മാവ് 3 സ്പൂൺ
റവ ഒരു സ്പൂൺ
അരിപ്പൊടി 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
സവാള ഒരെണ്ണം

തയാറാക്കുന്ന വിധം

ഗ്രീൻ പീസ് നന്നായി വേവിച്ച ശേഷം വെള്ളം കളഞ്ഞു മിക്സിയുടെ ജാറിലേക്ക് എടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കണം. മറ്റൊരു പാത്രത്തിലേക്ക് ചതച്ച കൂട്ടു ചേർത്ത്, അതിലേക്ക് കടലമാവ്, അരിപ്പൊടി, റവ, സവാള, ഉപ്പ്, എന്നിവ ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. കൈ കൊണ്ട് പരത്തി വടയുടെ രൂപത്തിൽ ആക്കി, ഒരു ഫ്രൈ പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വട ഓരോന്നും വറുത്തു കോരുക. ഒന്ന് കഴിച്ചു നോക്കൂ… നിങ്ങൾക്കുറപ്പായും ഇഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here