Cheemeni: ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലക്കേസ്; രണ്ടു പ്രതികള്‍ കുറ്റക്കാര്‍

കാസര്‍കോഡ്(Kasargod) ചീമേനി(Cheemeni) പുലിയന്നൂരിലെ ജാനകി ടീച്ചര്‍ കൊലക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കെതിരായ കുറ്റം തെളിഞ്ഞു. രണ്ടാം പ്രതിയായിരുന്ന റിനീഷ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും.

ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറെ കവര്‍ച്ചക്കിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി പുതിയവീട്ടില്‍ വിശാഖ്, മൂന്നാം പ്രതി അള്ളറാട് വീട്ടില്‍ അരുണ്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഗൂഢാലോചന, വധശ്രമം, വധം, കവര്‍ച്ച, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെതിരായ കുറ്റം തെളിയാക്കാനാവാത്തതിനാല്‍ വെറുതെ വിട്ടു. വിധിയില്‍ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷനുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

2017 ഡിസംബര്‍ 13-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കവര്‍ച്ചക്കെത്തിയ മൂന്നംഗ സംഘം ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പിച്ചു. 17 പവന്‍ സ്വര്‍ണവും ,92,000 രൂപയുമാണ് കവര്‍ന്നത്. ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരും ജാനകി ടീച്ചറുടെ വിദ്യാര്‍ത്ഥികളുമായിരുന്ന പുലിയന്നൂരിലെ വിശാഖ്, റിനീഷ്, അരുണ്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി വിശാഖിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം വിറ്റതിന്റെ രേഖ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണ്ണം ഉരുക്കിയ നിലയില്‍ മംഗളൂരു, കണ്ണൂര്‍ ജ്വല്ലറികളില്‍ നിന്ന് കണ്ടെത്തിയിരുന്നു. 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 2018ല്‍ വിചാരണ തുടങ്ങി 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കി. ജഡ്ജിമാര്‍ സ്ഥലം മാറി പോയതിനാലും കൊവിഡും കാരണം വിധി വൈകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News