‘പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം’: മുഖ്യമന്ത്രി പിണറായി വിജയന്‍

പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വികസനം എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും തീരദേശ മേഖലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 20 സ്‌കൂള്‍ കെട്ടിടങ്ങളും നാടിന് സമര്‍പ്പിച്ച് സംസാരികകുകയായിരുന്നു അദ്ദേഹം. നമ്മുടെ ഓരോ മേഖലയും കൂടുതല്‍ വികസിച്ച് വരണമെന്നും ജനങ്ങള്‍ക്ക് ആകെ ആ വികസനത്തിന്റെ സ്വാദ് അറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖല അത്യ പൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേര്‍ക്കാന്‍ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധികുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയുടെ സഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നാവീകരിച്ച 20 സ്‌കൂള്‍ കെട്ടിടങ്ങളും മുഖ്യമന്ത്രി നാടിന്ന് സമര്‍പ്പിച്ചു.

കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി 35 സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എംഎല്‍എ ഫണ്ടും എസ്എസ്‌കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News