Gyanvapi Masjid: ഗ്യാന്‍വാപി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി ജൂലൈ എട്ടിലേക്ക് മാറ്റി

ഗ്യാന്‍വാപി മസ്ജിദില്‍(Gyanvapi Masjid) ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന മേഖലയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതില്‍ വാരണാസി അതിവേഗ കോടതിയുടെ ഉത്തരവ് ഇന്നില്ല. മസ്ജിദ് കമ്മിറ്റിയുടെ അടക്കം വാദം കേള്‍ക്കാന്‍ ഹര്‍ജി ജൂലൈ എട്ടിലേക്ക് മാറ്റി.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിയെറിഞ്ഞു

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന് നേരെ മഷി(ink)യെറിഞ്ഞു. ബാംഗ്ളൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ഹാളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കര്‍ണാടകയിലെ കര്‍ഷക നേതാവ് പണം വാങ്ങുന്നത് ഒളിക്യാമറയില്‍ കുടുങ്ങിയ സംഭവം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ടികായത്തിന് നേരെ ആക്രമണം ഉണ്ടായത്.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും തനിക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.
സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തതായി കര്‍ണ്ണാടക ഹൈ ഗ്രൗണ്ട് പൊലീസ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു കൂട്ടം ആളുകള്‍ ടികയാത്തിന് മുന്നിലേക്ക് വരികയും മഷിയെറിയുകയുമായിരുന്നു.

തുടര്‍ന്ന് ടികായത്തിന് സുരക്ഷയൊരുക്കിയ കര്‍ഷക നേതാക്കളും ആക്രമികളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News