Pooppara: പൂപ്പാറയില്‍ 15 വയസുകാരി ബലാത്സംഗത്തിനിരയായി

ഇടുക്കി(Idukki) ശാന്തന്‍പാറയില്‍ ആക്രമിക്കപ്പെട്ട 15 വയസുകാരി ബലാത്സംഗത്തിന് ഇരയായെന്ന് ജില്ലാ പോലീസ് മേധാവി(police). ഇന്നലെ സുഹൃത്തിനൊപ്പം പൂപ്പാറയിലെ തേയിലത്തോട്ടം കാണാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ച് പേരെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം പൂപ്പാറയിലെ തേയിലത്തോട്ടത്തിലായിരുന്നു സംഭവം. ആണ്‍ സുഹൃത്തിനൊപ്പം പൂപ്പാറ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തേയില തോട്ടത്തില്‍ വച്ച് മദ്യപിച്ചു. ഇതിനിടെയാണ് ഒരുസംഘം ആളുകള്‍ ഇവരുടെ അടുത്തേക്ക് എത്തുന്നത്. ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

നിലവിളി കേട്ട് നാട്ടുകാരെത്തിയതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ ഉടന്‍ ശാന്തന്‍പാറ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.

പിടിയിലായ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പത്ത് ദിവസം മുന്‍പാണ് തോട്ടത്തിലെ ജോലിക്കായി പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം രാജകുമാരിയിലെ ഖജനാപ്പാറയില്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News