Animals: മൃഗങ്ങള്‍ക്കും ഇനി ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ്

മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും(Animals) ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയില്‍ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ )മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍, ആരോഗ്യപുരോഗതി,ഇന്‍ഷുറന്‍സ് എന്നീ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമാകും.

‘റീ ബില്‍ഡ് കേരള’ യില്‍ ഉള്‍പ്പെടുത്തിയ ഇ -സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള RFID മൈക്രോ ചിപ്പ്,2022 മെയ് 30 ന് പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് പ്രൊജക്റ്റ് ആയി ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി. വീണ ജോര്‍ജ് ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ,ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു പോലും മാതൃകയാക്കി കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്ന RFID മൈക്രോചിപ്പ് പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.പത്തനംതിട്ട ഓമല്ലൂര്‍ എ ജി ടി ഗ്രീന്‍ ഗാര്‍ഡന്‍ ഫാമിലെ ‘അമ്മിണി’എന്ന പശുവിലാണ് ഈ പദ്ധതി പ്രകാരം ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.

ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബീനപ്രഭ, ജില്ലാ പഞ്ചായത്ത് വികസനകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിപിഐ പത്തനംതിട്ട ജില്ല ശ്രീ എ. പി ജയന്‍, ശ്രീമതി സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് പത്തനംതിട്ട, തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News