‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ’; വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

നെയ്യാറ്റിന്‍കര മാരാരിമുട്ടത്ത് വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകനും സംഗീത സംവിധായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍. കുട്ടികളുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കണമെന്നും സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:

‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’.

സംഭവത്തില്‍ വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News