Al- Aqsa: അല്‍ അഖ്സയില്‍ ഇസ്രയേല്‍ സംഘര്‍ഷം

ജറുസലേമിലെ അല്‍ അഖ്സ മസ്ജിദിലേക്ക്(Al- Aqsa masjid) ഇസ്രയേല്‍(Israel) തീവ്രദേശീയവാദികള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. രണ്ടായിരത്തോളം ജൂതര്‍ ഞായറാഴ്ച രാവിലെ മസ്ജിദിലേക്ക് കടന്നുകയറി. ഇസ്രയേല്‍ ദേശീയവാദികള്‍ അല്‍ അഖ്സ മസ്ജിദ് പരിസരത്തൂടെ റാലി നടത്തുന്നതിന് മുന്നോടിയായായിരുന്നു നീക്കം. ഇതിനെ പലസ്തീന്‍കാര്‍ ചെറുത്തതോടെ ഇസ്രയേല്‍ സുരക്ഷാസേന ലാത്തിച്ചാര്‍ജ് നടത്തി.

റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സ്ഥലത്ത് മൂവായിരത്തോളം പൊലീസുകാരെയാണ് ഇസ്രയേല്‍ വിന്യസിച്ചിരുന്നത്. 18 പലസ്തീന്‍കാരെ അറസ്റ്റ് ചെയ്തു. അല്‍ അഖ്സ മസ്ജിദ് പിടിച്ചെടുത്ത് ജൂത ആരാധനാകേന്ദ്രമാക്കുമെന്നാണ് ഇസ്രയേല്‍ ദേശീയവാദികളുടെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News