പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു

ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടിയും മുറിച്ചു കളഞ്ഞു. കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം നല്‍കി തിരിച്ചു വരുകയായിരുന്നു കുട്ടി. അക്രമി സംഘം ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സുഹ്യത്തും അമ്മയും ഓടി എത്തുകയായിരുന്നു.

വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം ബീനാച്ചി റോഡിലാണ് കടുവയെ യാത്രക്കാര്‍ നേരില്‍ കണ്ടത്. രാത്രി വാളവയലിലേക്ക് പോയ കാര്‍ യാത്രികരാണ് കടുവയെ കണ്ടത്. കുറച്ച് ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News