ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ പുത്തന്‍ തലമുറ പതിപ്പിന്റെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട.
തലമുറമാറ്റം ലഭിക്കുന്ന ഫുള്‍-സൈസ് എസ്‌യുവി അടുത്ത വര്‍ഷം ആദ്യം തായ്‌ലന്‍ഡിലും പിന്നീട് ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അടുത്ത തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യയിലേക്കും തുടര്‍ന്ന് അധികം വൈകാതെ എത്തും. ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഇത്. ഫോര്‍ച്യൂണര്‍ എസ്‌യുവിയെ വൈദ്യുതീകരിക്കാന്‍ ടൊയോട്ട പദ്ധതിയും അണിയറയിലുണ്ടെന്നതും ശ്രദ്ധേയമാണ്.
പകരം അടുത്ത തലമുറ ടൊയോട്ട ഫോര്‍ച്യൂണറിന് 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനോടുകൂടിയ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമെന്നാണ് വൈദ്യൂതീകരണം കൊണ്ട് ടൊയോട്ട ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ജാപ്പനീസ് ബ്രാന്‍ഡ് പുറത്തുവിട്ടിട്ടില്ല.
മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ആക്സിലറേഷന്‍ സമയത്ത് ടോര്‍ക്ക് ഔട്ട്പുട്ട് വര്‍ധിപ്പിക്കും. കൂടാതെ ഒരു ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റത്തിനൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗും ഇതില്‍ അടങ്ങിയിരിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമാവുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.