താരന്, താരന്‍, താരന്‍. എത്ര കഴുകിയാലും കുളിച്ചാലും പിന്നെയും പിന്നെയും തലയിലും വസ്ത്രത്തിലും താരന്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ. തലയിലെ താരന്‍ പ്രശ്‌നം മൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇതാ. വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാം. ചെലവ് കുറവും ലളിതവുമായ മാര്‍ഗ്ഗങ്ങളാണിത്.
താരന്‍ ശല്യപ്പെടുത്തുന്നതിന് പല കാരണങ്ങളുണ്ട്. വരണ്ട ചര്‍മ്മം മൂലമോ പകര്‍ന്നോ ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം കാരണമോ ഒക്കെ ആകാം താരന്‍ ശല്യം. താരന്‍ പിടിപെട്ടാല്‍ വേഗം രക്ഷനേടാനും ബുദ്ധിമുട്ടാണ്.
1. ബേക്കിംഗ് സോഡ
തലയില്‍ അല്‍പം ഈര്‍പ്പം നിലനിര്‍ത്തുക. ബേക്കിംഗ് സോഡ കൈയ്യിലെടുത്ത് തലയോട്ടിയില്‍ നന്നായി തിരുമ്മുക. കുറച്ച് ഷാമ്പൂവിനൊപ്പവും തിരുമ്മാം. താരന് കാരണമാകുന്ന ഫംഗസിനെ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കും. ഒപ്പം താരന്‍ ഒഴിവാക്കി തലമുടി ഭംഗിയാക്കാം.
2. ആസ്പിരിന്‍
വേണ്ടത് രണ്ട് ആസ്പിരിന്‍ ടാബ്‌ലറ്റ്. നല്ല കുറച്ച് പൗഡറില്‍ പൊടിച്ച് ചേര്‍ക്കാം. മിക്‌സ് അല്പം ഷാമ്പൂവില്‍ കുഴയ്ക്കുക. രണ്ട് മിനുട്ട് ശക്തമായി തലയോട്ടിയില്‍ ഉരയ്ക്കണം. ആസ്പിരിനില്‍ അടങ്ങിയ സാലിസൈക്ലിക് ആസിഡ് താരനുണ്ടാക്കുന്ന ഫംഗസിനെ പ്രതിരോധിക്കും. മിക്ക ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂവിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് സാലിസൈക്ലിക് ആസിഡ്.
3. മൗത്ത്‌വാഷ്
ഞെട്ടണ്ട. മൗത്ത്‌വാഷ് താരന്‍ അകറ്റാന്‍ നല്ലൊരു മരുന്നാണ്. താരന്‍ അകറ്റുക മാത്രമല്ല, തലമുടി ഫ്രഷ് ആയി ഇരിക്കാനും മൗത്ത് വാഷ് സഹായിക്കും. കുളിക്കുമ്പോള്‍ ഷാമ്പൂ ഉപയോഗിച്ചതിന് ശേഷം മൗത്ത്‌വാഷ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. മൗത്ത്‌വാഷില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോള്‍ കണ്ടന്റ് ആണ് താരന് വില്ലനാവുന്നത്. താരനെ സൃഷ്ടിക്കുന്ന ഫംഗസുകളെ തടയാന്‍ മൗത്ത്‌വാഷില്‍ അടങ്ങിയിട്ടുള്ള മറ്റ് ഘടകങ്ങള്‍ക്കും കഴിയും. തിളക്കമുള്ള മുടി നല്‍കാനും മൗത്ത്‌വാഷിന് ശേഷിയുണ്ട്.
4. ഉപ്പ്
താരനെ അകറ്റാനുള്ള ഉപ്പിന്റെ ശേഷി ചെറുതല്ല, വലുത് തന്നെയാണ്. മുടിയിലും തലയോട്ടിയിലും ഉരസാനുള്ള ഉപ്പിന്റെ ശേഷിയാണ് പ്രധാനം. കുറച്ച് ഉപ്പ് എടുത്ത് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഉപ്പ് ഉപയോഗിച്ചതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാം.
5. വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഗന്ധം ചിലപ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാനാവില്ല. പക്ഷേ താരനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മരുന്നാണ് വെളുത്തുള്ളി. താരനെ സൃഷ്ടിക്കുന്ന ഫംഗസുകള്‍ക്കെതിരെ മറ്റേതൊരു മരുന്നും നേരിടുന്നതിനേക്കാള്‍ ഫലപ്രദമായി വെളുത്തുള്ളി കൈകാര്യം ചെയ്യും. ഗന്ധം ഒഴിവാക്കാന്‍ വെളുത്തുള്ളിക്കൊപ്പം അല്‍പം തേന്‍ കൂടി ചേര്‍ക്കാം. ഈ കുഴമ്പ് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.