Hridayam : ഹൃദയത്തിന്‍റെ ഹിന്ദി പതിപ്പില്‍ ഇബ്രാഹിം അലി ഖാന്‍?

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായ ‘ഹൃദയം’ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരങ്ങളായ അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെ മകനുമായ ഇബ്രാഹിം അലിഖാന്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റുതാരങ്ങള്‍. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.

ഹൃദയം വന്‍ വിജയമായതോടെ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം കരണ്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ റീ മെയ്ക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോക്കുമാണ്. തീയേറ്ററില്‍ നിന്നും ചിത്രം ഒടിടിയിലും എത്തിയിരുന്നു.

‘ഹൃദയം’; റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കി കരണ്‍ ജോഹര്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായ ‘ഹൃദയ’ത്തിന്റെ റീമേക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളാണ് സ്വന്തമാക്കിയത്. ചിത്രം മലയാളത്തില്‍ മികച്ച വിജയം നേടിയിരുന്നു.

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച വാര്‍ത്ത നടന്‍ മോഹന്‍ലാലും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News