ജോ ജോസഫിനെതിരായ വി ഡി സതീശന്റെ അശ്ലീല വീഡിയോ പരാമര്‍ശം: മാപ്പു പറഞ്ഞ് വാര്‍ത്താ അവതാരകന്‍

കോണ്‍ഗ്രസിനെ ന്യായീകരിച്ചും എല്‍ഡിഎഫിനെ ആക്ഷേപിച്ചും ചര്‍ച്ച നടത്തിയ വിഷയത്തില്‍ വീണ്ടും മാപ്പപേക്ഷയുമായി മനോരമ. വി ഡി സതീശന്റെ അശ്ലീലവീഡിയോ പ്രസ്താവനയെ വെള്ള പൂശാനായിരുന്നു മനോരമ എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ അവതാരകന്റെ ശ്രമം. എന്നാല്‍, നീക്കം പൊളിഞ്ഞതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയാണ് മനോരമ.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ ഭാഗം ചര്‍ച്ചയില്‍ കാണിക്കാതെ മറ്റൊരു ഭാഗം കാണിക്കുകയും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതില്‍ ക്ഷമാരോപണം നടത്തുകയാണ്‌ വാര്‍ത്താ അവതാരകന്‍. അങ്ങനെ ഒരു video കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തത് എന്ന V D സതീശന്റെ പരാമര്‍ശമല്ല, പകരം അതേക്കുറിച്ച് പിന്നീട് സതീശന്‍ പറയുന്ന ഭാഗമാണ് ചര്‍ച്ചക്കിടെ കാണിച്ചത്. ചര്‍ച്ച അവതാരകന്‍ എന്ന നിലയില്‍ തന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചയാണ് ഈ വീഡിയോ ഉപയോഗിക്കാനും അത് പ്രകാരമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാനുമുള്ള കാരണമെന്നും പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും വാര്‍ത്താ അവതാരകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്‌.

ജോ ജോസഫിനും കുടുംബത്തിനും എതിരായ വ്യാജ വീഡിയോയെ ന്യായീകരിച്ച വി ഡി സതീശനെ വെള്ള പൂശാനായിരുന്നു മനോരമ ചാനലിന്റെ എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ അവതാരകന്റെ ശ്രമം. ഇത്തരം വീഡിയോകള്‍ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തത് എന്നായിരുന്നു വി ഡി സതീശന്റെ വാദം. എന്നാല്‍ ഇത് മറച്ച് വെച്ചാണ് അവതാരകന്‍ ചാനല്‍ ചര്‍ച്ചയില്‍ ഉടനീളം സതീശനെ ന്യായികരിക്കാനിറങ്ങിയത്.

അവതാരകന്റെ ഏകപക്ഷീയമായ ന്യായികരണവും പക്ഷം ചേരലും സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉണ്ടാക്കിയത്. ഇത് വിവാദമായതോടെയാണ് അവതാരകന്‍ മാപ്പ് പറച്ചിലുമായി രംഗത്തെത്തിയത് . താന്‍ തൃക്കാക്കരയില്‍ മറ്റൊരു തെരഞ്ഞെടുപ്പ് പരിപാടിയില്‍ ആയിരുന്നതിനാല്‍ വി ഡി സതീശന്റെ വാക്കുകള്‍ അറിഞ്ഞിരുന്നില്ല എന്നാണ് അവതാരകന്‍ സോഷ്യല്‍ മീഡിയയിലീടെ ന്യായീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെറിയ ചലനങ്ങള്‍ പോലും വീക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ കേരളം മുഴുവന്‍ ചര്‍ച്ചയായ പ്രതിപക്ഷ നേതാവിന്റെ വിവാദ പ്രസ്ഥാവന അറിഞ്ഞില്ല എന്ന് വിചിത്രമാണ് .

കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കള്ളപ്രചരണവുമായി ഇതേ ചാനല്‍ രംഗത്തെത്തിയിരുന്നു വ്യാജ വീഡിയോക്കേസ് വാര്‍ത്തയില്‍ ഡിവൈഎഫ്ഐ നേതാക്കളുടെ ചിത്രം പതിപ്പിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. വിഷയത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്നതോടെ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയായിരുന്നു ചാനല്‍.

യുഡിഎഫിനെന്യായീകരിക്കാന്‍ എക്കാലവും മനോരമ രംഗത്തെത്താറുണ്ടെങ്കിലും. വസ്തുതകള്‍ പോലും മറച്ച് വെച്ചുള്ള മനോരമയുടെ യുഡിഎഫ് പ്രേമത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News