കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡല്‍ തൂങ്ങിമരിച്ച നിലയില്‍

ബംഗാളിനെ ഞെട്ടിച്ച് വീണ്ടും ഒരു മോഡല്‍ മരിച്ചനിലയില്‍. 18 വയസ്സുള്ള സരസ്വതി ദാസിനെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ്. രണ്ടാഴ്ചക്കിടെ ബംഗാളില്‍ മരിക്കുന്ന നാലാമത്തെ മോഡലാണിത്.

ബേഡിയഡാങ്കയിലെ കസബ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. വിവിധ പ്രോഗ്രാമുകളില്‍ മോഡലായി സരസ്വതി വേഷമിട്ടിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുവശങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

അടുത്തിടെ മരിച്ച മൂന്ന് മോഡലുകളുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്നകാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മഞ്ജുഷ നിയോഗി, ബിദിഷ ഡേ മജുംദാര്‍, പല്ലബി ഡേ എന്നിവരെയാണ് രണ്ടാഴ്ചക്കിടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അമ്മയും ബന്ധുവും ജോലിക്ക് പോയ സമയത്താണ് സരസ്വതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സരസ്വതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വരികയാണ്. സരസ്വതിയുടെ പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News