Thrikkakkara Election: തൃക്കാക്കര തെരഞ്ഞെടുപ്പ്: 99 നെ 100 ആക്കാന്‍ നാളെ നല്ല മുഹൂര്‍ത്തമായി കാണുന്നു: സ്വാമി സന്ദീപാനന്ദ ഗിരി

100 എന്നത് ഒരു അനുഗ്രഹ സംഖ്യ ആണെന്നും പ്രശ്‌നവശാല്‍ 99 നെ 100 ആക്കാന്‍ മെയ് 31ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ നല്ല മുഹൂര്‍ത്തമായി കാണുന്നുവെന്നും സ്വാമി സന്ദീപാനന്ദ ഗിരി. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സ്വാമി ഫെയ്‌സ്ബുക്കില്‍ 100 എന്ന നമ്പരിന്റെ അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞത്.

നാളെ തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിന് കേരളത്തില്‍ 100 എസഎല്‍എമാരെ തികയ്ക്കാനാകും. ഇതിനെ മുന്നില്‍ നിര്‍ത്തിയാണ് സ്വാമി ഇത്തരത്തില്‍ ഒരു കുറിപ്പ് ഫെയ്‌സബുക്കിലിട്ടത്.

നൂറിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഋക്ക്വേദത്തിലെ പ്രാര്‍ത്ഥനാ മന്ത്രമാണ് ആദ്യം ഓര്‍മ്മ വന്നത്!
”ശതം ജീവ ശരദോ വര്‍ദ്ധമാന ശതം ഹേമന്താന്‍ ശതം വസന്താന്‍
ശതം ഇന്ദ്രാഗ്‌നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനര്‍ദ്ധു”
നൂറ് വസന്തവും,നൂറ് ഹേമന്തവും, നൂറ് ശരത്തും,നൂറ് ഗ്രീഷ്മകാലവുമെല്ലാം കടന്ന് നൂറ് വര്‍ഷം ജീവന്‍ നിലനില്‍ക്കട്ടെ.

എല്ലായിടവും നിറഞ്ഞ് നില്‍ക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ പ്രപഞ്ചത്തിന്റെ ഊര്‍ജ്ജദായകനായ സൂര്യന്‍, അഗ്‌നി,ഇന്ദ്രന്‍,ബൃഹസ്പതി എല്ലാവരും ഒരുമിച്ച് നൂറ് പൂര്‍ത്തീകരിക്കാന്‍ അനുഗ്രഹം നല്‍കട്ടെ!

നൂറ് അനുഗ്രഹ സംഖ്യയാണ്,
99 നെ 100 ആക്കാന്‍ 1 നല്‍കുന്നവന് നൂറിന്റെ ഫലം ഉറപ്പായും കിട്ടുമെന്ന് സംഖ്യാശാസ്ത്രം പറയുന്നു!
പണ്ട് കൊച്ചി രാജാവ് തൃക്കാക്കരയപ്പന് 100 പൊന്‍ പണം കാണിക്കയായി സമര്‍പ്പിക്കാന്‍ നേരം ഒരു പൊന്‍പണം കുറവുവന്നു,

കുറവ് നികത്താന്‍ പൊന്‍പണം നല്‍കിയ സഹൃദയന് പിന്നീട് രാജാവ് നൂറു പൊന്‍പണം പാരിതോഷികമായി തിരികെ നല്‍കിയെന്നാണ് കഥ.
നൂറുമേനി വിളയെന്നൊക്കെ കേട്ടിട്ടില്ലേ!
അമേരിക്കയില്‍ സെനറ്റര്‍മാര്‍ 100 പേരാണത്രെ!

പ്രശ്‌നവശാല്‍ 99 നെ 100 ആക്കാന്‍ മെയ് 31ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ നല്ല മുഹൂര്‍ത്തമായി കാണുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here