Dr Jo Joseph: തൃക്കാക്കരയില്‍ പൊന്നാപുരം കോട്ട തകരും; ഡോ: ജോ ജോസഫ്

തൃക്കാക്കരയില്‍(Thrikkakara) വിജയം ഉറപ്പെന്ന് എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ത്ഥി ഡോ: ജോ ജോസഫ്(Dr Jo Joseph). മുന്‍പും പൊന്നാപുരം കോട്ടകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവര്‍ത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാല്‍ എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന് എല്ലാ മാസവും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാന്‍ പോവുകയാണ്. ഒരു സംശയവും അതില്‍ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിന്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്ന ആള്‍ക്കാരാണ്. കേരളത്തില്‍ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാന്‍ തൃക്കാക്കരയ്ക്കും ആവണം എന്നവര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണെന്നും ജോ ജോസഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ഭരണമുന്നണിയുടെ എംഎല്‍എ ഉണ്ടായാല്‍ മാത്രമേ ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ഡോ: ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News