ദില്ലിയില്‍(Delhi) അതി ശക്തമായ കാറ്റിലും മഴയിലും(Heavy rain) രണ്ട് മരണം. ജുമാ മസ്ജിദിന് സമീപം കെട്ടിടത്തിന്റെ മുകള്‍ഭാഗമിടിഞ്ഞ് വീണ് 50കാരന്‍ മരിച്ചു. വടക്കന്‍ ദില്ലിയില്‍ 65 കാരനാണ് ജീവന്‍ നഷ്ട്ടമായത്.പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.
വിജയ്ചൗകില്‍ പൊലീസ് കൂടാരങ്ങള്‍ പറന്നു പോകുകയും സഞ്ചാര്‍ ഭവനില്‍ ബസിന് മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ മര ചില്ല വീണ് ഗതാഗത തടസ്സമുണ്ടായി. വിവിധയിടങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തെന്നി മാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.